കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോളംകുളം-കോയിത്തട്ട, കാലിച്ചാമരം-പരപ്പ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തണമെന്ന് പുലയനടുക്കം പ്രിയദർശിനി സ്വയംസഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ സി.വി. ഭാവനൻ ഉദ്ഘാടനം ചെയ്തു. പി.കെ. രജീഷ് അധ്യക്ഷത വഹിച്ചു.
ചികിത്സയിൽ കഴിയുന്ന വാർഡ് അംഗം വി.കെ ശ്യാമളയ്ക്കുവേണ്ടി ചികിത്സാ ധനസഹായം കൈമാറി. വി. സന്തോഷ്, കെ. രാജേഷ്, ബിൻസ് ജോസഫ്, കെ. ബിജു, പി. സുരേഷ്, കുഞ്ഞമ്പു നായർ, വി. ബാലകൃഷ്ണൻ, പി. തമ്പാൻ, സിജോ ജോസഫ്, സി. രത്നാകരൻ, അശ്വിൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എൻ. വേണു- പ്രസിഡന്റ്, കെ. രതീഷ്- വൈസ് പ്രസിഡന്റ്, തോമസ് പതിയിൽ- സെക്രട്ടറി, സിബിൻ ജോസഫ്- ജോയിന്റ് സെക്രട്ടറി, കെ. രജീഷ് - ട്രഷറർ.